Tuesday, 10 March 2026

ചിത്രമെഴുത്തിന്‍റെ ഛായാചിത്രങ്ങള്‍

ഛായചിത്രങ്ങളായി ഓര്‍ഡര്‍ അനുസരിച്ച് ഇതിനകം ഞാന്‍ പല ചിത്രങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്. അവയില്‍ ഓര്‍മ്മയില്‍ എത്തുന്നവയുടെ പട്ടിക താഴെ ചേര്‍ക്കുന്നു: 

1. മലങ്കര ഇടവകയുടെ പുലിക്കോട്ട് മാര്‍ ജോസഫ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ഒരു പൂര്‍വ്വകായ ചിത്രം. 

2. മേല്പടി മെത്രാപ്പോലീത്തായുടെ ഒരു പൂര്‍ണ്ണകായ ചിത്രം. 

3. 1909-ല്‍ ആലപ്പുഴ ചെട്ടികാട് കുരിശിങ്കല്‍ ലോനന്‍പിള്ളയുടെ പിതൃവര്യന്‍ ശൗര്യാര്‍ പാതിരിയുടെ ചിത്രം. 

4. ടി ലോനന്‍പിള്ളയുടെ അമ്മയുടെ ചിത്രം.

5. 1910-ല്‍ അനന്തപുരത്ത് (ഹരിപ്പാട്) മൂത്തകോയിത്തമ്പുരാന്‍റെ ചിത്രം. 

6. 1910-ല്‍ വഞ്ഞിപ്പുഴതമ്പുരാന്‍ ഉഴുത്തിരരുടെ ചിത്രം. 

7. 1910-ല്‍ റാന്നിയില്‍ പുരക്കല്‍ കോര്‍എപ്പിസ്കോപ്പായുടെ ചിത്രം. 

8. കല്ലിശ്ശേരില്‍ നെടിയുഴത്തില്‍ കുരുവിളയുടെയും ഭാര്യയുടെയും രണ്ടു ചിത്രങ്ങള്‍. 

9. കല്ലിശ്ശേരില്‍ പൂരയ്ക്കല്‍ ചാക്കോച്ചന്‍റെ ചിത്രം (1911-ല്‍).

10. കല്ലിശ്ശേരില്‍ താമരപ്പള്ളില്‍ ഉണ്ണിട്ടന്‍റെ ഭാര്യയുടെ ചിത്രം. 

11. കല്ലിശ്ശേരില്‍ പുളിമൂട്ടില്‍ കത്തനാരുടെ ചിത്രം (1911).

12. ചങ്ങനാശ്ശേരി മുരണീ ഗോവിന്ദപ്പിള്ളയുടെ പുത്രീഭര്‍ത്താവും സ്കൂള്‍ ഇന്‍സ്പെക്ടറുമായ സി. ആര്‍. കൃഷ്ണപിള്ള ബി.എ., എല്‍.റ്റി. യുടെ മാതാപിതാക്കളുടെ രണ്ടു ചിത്രങ്ങള്‍ (1911). 

13. ആലപ്പുഴ ചെട്ടികാട് പൂങ്കാവ് പള്ളി വികാരിയായ കൊച്ചിക്കാരന്‍ ജോസഫ് ആലുങ്കല്‍ അച്ചന്‍റെ ചിത്രം. 

14. പുലിക്കോട്ട് യൗസേപ്പ് ശെമ്മാശ്ശന്‍റെ ഒരു ചിത്രം. 

15. മാവേലിക്കര പറമ്പില്‍ പണിക്കര്‍ കത്തനാരുടെ ഒരു ചിത്രം. 

16. മാവേലിക്കര നടക്കാവില്‍ പുത്തന്‍പുരയ്ക്കല്‍ വര്‍ക്കി വാദ്ധ്യാരുടെ ഭാര്യയുടെ ചിത്രം. 

17. മുട്ടത്ത് ഊരിലേത്ത് കുഞ്ഞുപണിക്കന്‍റെ അച്ഛന്‍റെയും അമ്മയുടെയും ചിത്രങ്ങള്‍. 

18. മുട്ടം കൊക്കാട്ടേത്ത് പപ്പു ചാന്നാരുടെ ചിത്രം. 

19. തിരുവിതാംകൂര്‍ ഗവ. ചീഫ് സിക്രട്ടറി സി. ഒ. മാധവന്‍റെ അച്ഛന്‍റെ ചിത്രം (കറ്റാണം). 

20. മുട്ടത്ത് ആലിമൂട്ടില്‍ കൊച്ചുകുഞ്ഞു ചാന്നാരുടെ ചിത്രം (വെട്ടി കൊല്ലപ്പെട്ട ആള്‍).

21. കീരിക്കാട്ട് കോട്ടൂര്‍ ഗോവിന്ദന്‍ ചാന്നാരുടെ അച്ഛന്‍റെയും അമ്മയുടെയും രണ്ടു ചിത്രങ്ങള്‍. 

22. കോട്ടയം ചെറിയാന്‍ രജിസ്റ്റാറുടെ അപ്പന്‍റെ ചിത്രം. 

23. ആലാ മെളുത്തേരിയില്‍ ശമുവേലിന്‍റെ അമ്മയുടെ ചിത്രം. 

24. കീരിക്കാട്ട് ആലപ്പുറത്ത് നമ്പൂതിരിയുടെ ചിത്രം. 

25. കോട്ടയം മറ്റീത്തറ മത്തായി ചാണ്ടി അച്ചന്‍റെ അമ്മാവിയപ്പന്‍റെ ചിത്രം. 

26. ചെങ്ങന്നൂര്‍ ആറാട്ടുപുഴ കിഴവന്‍ മൂപ്പിലെ ചിത്രം. 

27. കോട്ടയം വേങ്കെടത്ത് അച്ചന്‍റെ ചിത്രം (നിരണത്തേക്ക്). 

28. നിരണത്ത് പട്ടമുക്കില്‍ അച്ചന്‍റെ ചിത്രം. 

29. വീയപുരം കുറിച്ചിയേത്ത് വലിയപ്പന്‍റെ ചിത്രം. 

30. അന്ത്യോഖ്യാ പ്രതിനിധി മാര്‍ ഒസ്താത്തിയോസ് മെത്രാന്‍റെ ചിത്രം. കോട്ടയം പഴയസിമ്മനാരിയിലേക്ക്.

31. പൊന്‍കുന്നം തമ്പലക്കാട്ട് പുതുമനെ യൗസേപ്പച്ചന്‍റെയും രണ്ടു സഹോദരങ്ങളുടെയും മൂന്നു ചിത്രങ്ങള്‍. 

32. (വാഴ്ച ഒഴിഞ്ഞതായ) കൊച്ചി മഹാരാജാവിന്‍റെ ചിത്രം. തൃശ്ശിവപേരൂര്‍ സി.എം.എസ്. ഹൈസ്കൂളില്‍ (1086). 

33. കൊച്ചി ഇരിങ്ങാലക്കുട കരിയന്നൂര്‍ കന്യകാമഠം മാനേജര്‍ അച്ചന്‍റെ ചിത്രം. 

34. പാലാ ഇടമറ്റം കുരുവിനാക്കുന്നേല്‍ തൊമ്മച്ചന്‍റെയും ഭാര്യയുടെയും രണ്ടു ചിത്രങ്ങള്‍. 

35. കോതമംഗലത്ത് ഇലഞ്ഞിക്കല്‍ തര്യത് കുഞ്ഞിതൊമ്മന്‍റെ മാതാപിതാക്കന്മാരുടെ രണ്ടു ചിത്രങ്ങള്‍. 

36. കോതമംഗലം കത്തോലിക്കാപള്ളി വികാരിയുടെ ഒരു ചിത്രം. 

37. ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലേക്ക് ശ്രീനാരായണഗുരുവിന്‍റെ ഒരു ചിത്രം (മഹാത്മാഗാന്ധി തിരുവിതാംകൂര്‍ സന്ദര്‍ശനവേളയില്‍ ആനന്ദാശ്രമത്തില്‍ വെച്ച് കണ്ടു വളരെ പ്രശംസിച്ച് പറഞ്ഞതായ ഒരു ചിത്രമാണിത്). 

38. അയിരൂര്‍ കാങ്ങീറ്റ്കര ശിവക്ഷേത്രത്തിലേക്ക് ശ്രീനാരായണഗുരുവിന്‍റെ ഒരു ചിത്രം. 

39. കാവാലം ഗോവിന്ദപ്പണിക്കരുടെ മാതാവിന്‍റെ ചിത്രം. 

40. ചെങ്ങന്നൂര്‍ അരീക്കര കൊച്ചുകളീക്കല്‍ പുരുഷോത്തമന്‍റെ ചിത്രം. 

41. റാന്നിയില്‍ കല്ലന്‍പറമ്പില്‍ ചാക്കോച്ചന്‍റെയും ഭാര്യയുടെയും രണ്ടു ചിത്രങ്ങള്‍.

42. റാന്നി വയലാ ചാക്കോച്ചന്‍റെ മകളുടെ ചിത്രം. 

43. പുത്തന്‍കാവ് വലിയപള്ളിയിലേക്ക് ആറാം മാര്‍ത്തോമ്മാ എന്നു പ്രസിദ്ധനായ വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ചിത്രം (ഒരു പഴയ ചിത്രം നോക്കി പകര്‍ത്തിയത്). 

44. മാവേലിക്കര കിഴക്കേപറമ്പില്‍ തോമസ് പണിക്കരുടെ ചിത്രം. 

45. മാവേലിക്കര കോട്ടയ്ക്കകം ഗേള്‍സ് സ്കൂളിലേക്ക് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ ഷഷ്ടിപൂര്‍ത്തി സംബന്ധിച്ച് എഴുതിയതായ ചിത്രം. 

46. മാന്നാര്‍ അരികുപുറത്ത് പാപ്പിയുടെ അമ്മയുടെ ചിത്രം. 

47. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ മൂന്നാമതൊരു ചിത്രം. 

48. ചങ്ങനാശ്ശേരി മെത്രാന്‍ ഡോ. കുര്യാളശ്ശേരിയുടെ ഒരു ചിത്രം. 

49. മോണ്‍സിഞ്ഞോര്‍ ഫാ. കണ്ടങ്കരിയച്ചന്‍റെ ഒരു ചിത്രം. 

50. വാകത്താനത്ത് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ ഒരു ചിത്രം (പിന്നീട് രണ്ടാം കാതോലിക്കാ). 

51. കണ്ടനാട്ട് മുറിമറ്റത്ത് മാര്‍ ഈവാനിയോസിന്‍റെ ചിത്രം. 

52. മാര്‍ അബ്ദുള്‍ മിശിഹാ പാത്രിയര്‍ക്കീസിന്‍റെ ചിത്രം. കുണ്ടറ സിമ്മനാരിയിലേക്ക്. 

53. മലങ്കര മെത്രാപ്പോലീത്താ മാര്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് ദീവന്നാസ്യോസിന്‍റെ നാലു ചിത്രങ്ങള്‍ (കുണ്ടറ സിമ്മനാരിയിലേക്ക്, പഴയസിമ്മനാരിയിലേക്ക്, തഴക്കര ഇംഗ്ലീഷ് സ്കൂളിലേക്ക്, പരുമല സിമ്മനാരിയിലേക്ക്). 

54. കല്ലാശ്ശേരില്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിത്രം കുണ്ടറ സിമ്മനാരിയിലേക്ക്. 

55. മേല്‍പടി മെത്രാന്‍ കാതോലിക്കായായതിനുശേഷം എഴുതിച്ച വേറൊരു ചിത്രം, കുണ്ടറ.

56. മേല്‍പടി കാതോലിക്കായുടെ മാതാപിതാക്കന്മാരുടെ രണ്ടു ചിത്രങ്ങള്‍.

57. മീനച്ചില്‍ പൂവരണിയില്‍ പാച്ചളാനി പാപ്പച്ചന്‍റെയും ഭാര്യയുടെയും രണ്ടു ചിത്രങ്ങള്‍. 

58. കുഴിക്കാലാ സരസകവി മൂലൂര്‍ എസ്. പത്മനാഭപണിക്കരുടെ രണ്ടു ചിത്രങ്ങള്‍ (ഒന്ന് ഹൈസ്കൂളിലേക്ക്).

59. മീനച്ചില്‍ കള്ളിവയലില്‍ പാപ്പച്ചന്‍റെയും അമ്മയുടെയും രണ്ടു ചിത്രങ്ങള്‍. 

60. കാഞ്ഞിരപ്പള്ളിയില്‍ പൊട്ടന്‍കുളം സക്കറിയാച്ചന്‍റെയും അനുജന്‍ തൊമ്മച്ചന്‍റെയും, ജെ. ആര്‍. വിന്‍സെന്‍റ് സായ്പ്പിന്‍റെയും മൂന്നു ചിത്രങ്ങള്‍. 

61. കോട്ടയം സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ സി. കെ. തോമസിന്‍റെ ചിത്രം. കോളജിലേക്ക്. 

62. തിരുവിതാംകൂര്‍ അഞ്ചല്‍ സൂപ്രണ്ട് പത്മനാഭഅയ്യരുടെ ചിത്രം. തിരുവനന്തപുരം. 

63. തിരുവിതാംകൂര്‍ സാനിട്ടറി കമ്മീഷണര്‍ ജോണ്‍ ചാണ്ടിയുടെയും ഭാര്യയുടെയും പിതാവിന്‍റെയും മൂന്നു ചിത്രങ്ങള്‍. കോട്ടയം.

64. ചെങ്ങന്നൂര്‍ ബുധനൂര്‍ ചെറുതിട്ട ഉണ്ണിത്താന്‍റെ ചിത്രം. 

65. കൊല്ലം ലണ്ടന്‍ മിഷന്‍ ക്രേവണ്‍ ഇംഗ്ലീഷ് സ്കൂളിലേക്ക് ഡബ്ലിയു. ജെ. എഡ്മണ്ട് സായ്പിന്‍റെ ചിത്രം. 

66. വര്‍ക്കല ചാവര്‍കോട്ട് കൊച്ചുചെറുക്കന്‍ വൈദ്യന്‍റെ ചിത്രം. 

67. പുതിയകാവ് ആലിന്‍റെ തെക്കേതില്‍ ഡോ. ദാനിയേലിന്‍റെ അമ്മയുടെ ചിത്രം. 

68. തിരുനല്‍വേലി ബിഷോപ്പ് ഡോ. വെസ്റ്റന്‍റെ സഹോദരി മിസ്. വെസ്റ്റണ്‍ മദാമ്മയുടെ ചിത്രം. 

69. മലയാളം സ്കൂള്‍ ഇന്‍സ്പെക്ടര്‍ കൊട്ടാരക്കര ആവിയോട് മാത്യുവിന്‍റെ ചിത്രം (1931).

70. ചെങ്ങന്നൂര്‍ പെരിശ്ശേരില്‍ പുത്തൂര്‍ ശങ്കരന്‍ കോണ്‍ട്രാക്ടറുടെ അച്ഛന്‍റെ ചിത്രം (1923-ല്‍). 

71. വാളക്കുഴിയില്‍ മാര്‍ സേവേറിയോസ് മെത്രാന്‍റെ അമ്മയുടെ ചിത്രം (തിരുവല്ല. 1923-ല്‍). 

72. തിരുവല്ല ഇരുപള്ളിപ്ര ചട്ടാനുപ്പള്ളില്‍ മിസ്സിസ് കെ. ഐ. വര്‍ഗീസ് മാപ്പിളയുടെയും ഭര്‍ത്താവായ മനോരമ പത്രാധിപര്‍ പരേതനായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെയും രണ്ടു ചിത്രങ്ങള്‍.

73. ഉമ്പര്‍നാട്ട് ആശ്രമത്തില്‍ കുശ്മാണ്ടസ്വാമിയുടെ ചിത്രം (1925).

74. കുറത്തികാട്ട് ചേരാവള്ളിയില്‍ മാണി കത്തനാരുടെ ചിത്രം (1925). 

75. ചങ്ങനാശ്ശേരി ബിഷോപ്പ് ഡാക്ടര്‍ കാളാശ്ശേരിയുടെ ചിത്രം (അരമന).

76. മേപ്രാല്‍ മണമേല്‍ കണ്‍സര്‍വേറ്റര്‍ എം. സി. ചാണ്ടിയുടെ അമ്മയുടെ ചിത്രം. 

77. കണിയാന്ത്ര ഡോക്ടര്‍ അലക്സാണ്ടറിന്‍റെ പിതാമഹന്‍ തൊമ്മിക്കുഞ്ഞിന്‍റെ ചിത്രം. 

78. ചെങ്ങന്നൂര്‍ പെരിങ്ങാല കുളമുള്ളതില്‍ ശ്രീധര സന്യാസിയുടെയും അച്ഛന്‍റെയും രണ്ടു ചിത്രങ്ങള്‍. 

79. തിരുവിതാംകൂര്‍ അഞ്ചല്‍ സൂപ്രണ്ട് പത്മനാഭയ്യരുടെ ചിത്രം (1941-ല്‍).

80. തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജി കെ. കെ. ലൂക്കോസിന്‍റെയും ഭാര്യ തിരുവിതാംകൂര്‍ ഡര്‍ബാര്‍ ഫിസിഷ്യന്‍ മിസ് പുന്നന്‍ ലൂക്കോസിന്‍റെയും ലവി വേഷത്തിലുള്ള ഒരു ചിത്രം (1942). 

81. തിരുവനന്തപുരം ഹജ്ജൂര്‍ സ്റ്റേഷനറി സൂപ്രണ്ട്, പള്ളിയടക്കുമുക്കിന് പടിഞ്ഞാറുവശം ഐ. എസ്. നാരായണപിള്ളയുടെ ഒരു ചിത്രം (അറപ്പുരവിളാകത്ത്, പുന്നപുരം 1943). 

82. കോട്ടയം പാലാമ്പടം തോമസ് വക്കീലിന്‍റെ ചിത്രം. കോട്ടയം ബാങ്ക്, കോട്ടയം ഹെഡ്ഓഫീസിലേക്ക്.

83. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍റ് ചര്‍ച്ചിലിന്‍റെ ഒരു ചിത്രം. ദ ക്രൗച്ചിംഗ് ലയണ്‍ (ഇര പിടിക്കുവാന്‍ നോക്കുന്ന സിംഹം) എന്ന തലക്കെട്ടില്‍ എഴുതി മദ്രാസില്‍ മിസ് ഒലിവ് മദാമ്മയ്ക്ക് കൊടുത്തു. അവര്‍ അത് ലണ്ടനിലേക്ക് കൊണ്ടുപോയി. 

84. ഗഹമയശെ എന്ന അമേരിക്കന്‍റെ ചിത്രം. അയാളുടെ ആവശ്യപ്രകാരം എഴുതി പുന്നൂസ് കുട്ടി (മകന്‍) വശം ആസ്ട്രേലിയായില്‍ വച്ച് കൊടുത്തു. അയാള്‍ അത് അമേരിക്കയിലേക്ക് കൊണ്ടുപോയി. 

85. ആലുവാ യൂണിയന്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന എ. എം. വര്‍ക്കിയുടെ ചിത്രം. കോട്ടയം എം. ഡി. സിമ്മനാരിയിലേക്ക്. 

86. മേജര്‍ പി. സി. കോശിയുടെ (കുട്ടായി ഡോക്ടര്‍) മാതാപിതാക്കന്മാരുടെ രണ്ടു ചിത്രങ്ങള്‍. 

87. ചേപ്പാട്ടു എവരത്തു കിഴക്കേതില്‍ പ്ലാന്‍റര്‍ ഇ. കൊച്ചുമ്മന്‍റെയും മാതാവിന്‍റെയും രണ്ടു ചിത്രങ്ങള്‍. 

88. കോട്ടയം കിളിരൂര്‍ ശ്രീ. കാര്‍ത്ത്യായനി വിലാസം വായനശാലയ്ക്ക് മേച്ചേരിമഠം അനന്തനാരായണയ്യരുടെ ഒരു ചിത്രം. 

89. ചെങ്ങന്നൂര്‍ കോട്ടൂരേത്ത് ചെറിയാച്ചന്‍റെ ചിത്രം. 

90. കോട്ടയം തേക്കുംമൂട്ടില്‍ ഡോക്ടര്‍ പുന്നന്‍ ജേക്കബിന്‍റെ ചിത്രം. 

91. കാതോലിക്കാ ബാവാ (കല്ലാശ്ശേരി) യുടെ ചിത്രം. ഒരു വ്യവസ്ഥയില്‍ കാതോലിക്കാ ഫണ്ടിലേക്ക് എഴുതിക്കൊടുത്തത് ബാവാ ലേലം ചെയ്തു. കായംകുളം പള്ളിക്കാര്‍ 300 രൂപയ്ക്ക് ലേലത്തില്‍ പിടിച്ചു. അതില്‍ 150 ഞാന്‍ കാതോലിക്കാ ഫണ്ടിലേക്ക് സംഭാവന ചെയ്തതുകഴിച്ച് 150 രൂപ എനിക്കു ലഭിച്ചു (1949-ല്‍). 

92. മലങ്കര മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ചിത്രം തഴക്കര മാര്‍ത്തോമ്മാ പള്ളി വക സ്കൂള്‍കെട്ടിടത്തിലേക്ക് യുവജനങ്ങള്‍ ചേര്‍ന്നെഴുതിച്ചത്. 

93. കുണ്ടറ സിമ്മനാരിയിലേക്ക് പരുമല മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെയും പുലിക്കോട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും രണ്ടു ചിത്രങ്ങള്‍. 

94. കോഴഞ്ചേരില്‍ തേവര്‍വേലില്‍ പരേതനായ പാപ്പിയുടെ ഒരു ചിത്രം. 

95. കോട്ടയം പാലാമ്പടം തോമസ് വക്കീലിന്‍റെ ജാമാതാവായിരുന്ന സി. കെ. കോശിയുടെ ചിത്രം (കുഞ്ഞന്‍കുട്ടി). മുണ്ടക്കയം ഗ്രേസി മെമ്മോറിയല്‍ ചാപ്പലിലേക്ക്.

96. മാവേലിക്കര നടക്കാവില്‍ പുത്തന്‍വീട്ടില്‍ പി. സി. മാത്യു ഐ. സി. എസിന്‍റെയും (മദ്രാസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍) പിതാവിന്‍റെയും രണ്ടു ചിത്രങ്ങള്‍ (മദ്രാസിലേക്ക്).

97. പുതിയകാവില്‍ ആലിന്‍റെതെക്കേതില്‍ ഡോ. ദാനിയേലിന്‍റെയും ഭാര്യയുടെയും രണ്ടു ചിത്രങ്ങള്‍. 

98. പരേതനായ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ ചിത്രം (പാദം വരെയുള്ളത്). മാക്കാംകുന്ന് കാതോലിക്കേറ്റ് ഇംഗ്ലീഷ് ഹൈസ്കൂളിലേക്ക്. 

99. കോട്ടയം ഓര്‍ത്തഡോക്സ് വൈദിക കോളജിലേക്ക് ചെറിയമഠത്തില്‍ ദിവ്യശ്രീ. സ്കറിയാ മല്പാന്‍ അച്ചന്‍റെ ചിത്രം. 

100. മനോരമ പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെ ചിത്രം. മനോരമ ഓഫീസിലേക്ക്. 

101. ചേപ്പാട്ട് ഏവരത്ത് കിഴക്കേതില്‍ മിസ്സിസ് ഇ. കെ. കൊച്ചുമ്മന്‍റെ ചിത്രം. 

102. മനോരമ പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെ ഭാര്യയുടെ ചിത്രം. 

103. കോട്ടയം പാലാമ്പടം പി. റ്റി. തോമസ് വക്കീലിന്‍റെ ചിത്രം. പാമ്പാടി സ്കൂളിലേക്ക്. 

104. മാര്‍ ഔഗേന്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ ചിത്രം. മൂവാറ്റുപുഴ വടകര ഇംഗ്ലീഷ് സ്കൂളിലേക്ക്. 

105. മദ്രാസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി. സി. മാത്യു ഐ.സി. എസിന്‍റെ അമ്മയുടെ ചിത്രം (മദ്രാസിലേക്ക്).

106. മനോരമ പത്രാധിപര്‍ ശ്രീ. കെ. സി. മാമ്മന്‍ മാപ്പിളയുടെയും ഭാര്യയുടെയും രണ്ടു ബസ്റ്റ് ചിത്രങ്ങള്‍. ഒരുമിച്ച് ഒരു ചട്ടക്കൂട്ടില്‍ എഴുതിയത് (1954).

107. മല്ലപ്പള്ളില്‍ പൗവ്വത്തിക്കുന്നേലായ വാഴയില്‍ (തെക്കേമണ്ണില്‍) ഗീവര്‍ഗീസ് ഐസക്കിന്‍റെ ചിത്രം (1955-ല്‍).

108. വടക്കന്‍ മലബാറില്‍ കോഴിക്കോട്ട് പന്നിയങ്കര മുല്ലശ്ശേരി തറവാട്ടിലെ ഗൃഹനാഥയുടെ (കെ. പി. കൃഷ്ണമേനവന്‍ ഐ.എ.എസിന്‍റെ അമ്മ) ചിത്രം. 

109. മുട്ടത്ത് കമ്മാരകിഴക്കേതില്‍ ജഡ്ജി പി. എ. ഉമ്മന്‍ ബി.എ. എം.എല്‍. ന്‍റെ പിതാവായ തോനക്കാട് പാലമൂട്ടിലച്ചന്‍റെ ചിത്രം. 

110. പാലാമ്പടം കുടുംബാംഗങ്ങളായ ഏഴുപേരുടെ ചിത്രം. ഒരേയൊരു ചട്ടക്കൂട്ടില്‍ ഒറ്റചിത്രമായി എഴുതിയത്. ഈ ചിത്രത്തില്‍ പരേതനായ പാലാമ്പടം തോമസ് വക്കീലും, പരേതയായ ഭാര്യയും പരേതനായ കനിഷ്ഠപുത്രനും, മൂത്തപുത്രന്‍ ഡോ. പി. റ്റി. തോമസ് എം.എല്‍.എ. യും അനുജന്‍ പി. റ്റി. ഈപ്പനും സഹോദരികളായ അക്കാമ്മയും കുഞ്ഞമ്മയും ഉള്‍പ്പെടെ ഏഴുപേര്‍ ഉള്‍പ്പെട്ടിരുന്നു. 

ആള്‍ വലുപ്പത്തില്‍ ഇത്രയധികം വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു കുടുംബചിത്രം ഒറ്റ ചട്ടക്കൂട്ടില്‍ എഴുതുകയെന്നുള്ളത് അഭൂതപൂര്‍വ്വമായ ഒരു സംഭവമാണ്. കുറഞ്ഞത് കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കുടുംബചിത്രം നന്നായി എഴുതിയിട്ടുള്ള മറ്റു ചിത്രകാരന്മാര്‍ ആരെങ്കിലും ഉള്ളതായി അറിവാന്‍ കഴിഞ്ഞിട്ടില്ല. 1956 ജനുവരി 8-ന് ചിത്രം ആരംഭിച്ചു. നവംബര്‍ 19-ന് പൂര്‍ത്തിയാക്കി. 

111. തിരുവനന്തപുരം ഹജ്ജൂര്‍ സ്റ്റേഷനറി അസി. കണ്‍ട്രോളര്‍ കെ. കരുണാകരന്‍റെ ചിത്രം. മൂത്തമകന്‍ മാത്യുവിന്‍റെ താല്പര്യപ്രകാരം സൗജന്യമായി എഴുതിക്കൊടുത്തു (1956). 

112. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ. നൈനാന്‍ ഏബ്രഹാമിന്‍റെ ചിത്രം കോളജില്‍ സ്ഥാപിക്കുന്നതിലേക്ക് വിദ്യാര്‍ത്ഥികളും പ്രൊഫസറന്മാരും ചേര്‍ന്നു നല്‍കിയ ഓര്‍ഡര്‍ അനുസരിച്ച് എഴുതിക്കൊടുത്ത ചിത്രം. വരയ്ക്കുന്ന കാലത്ത് ശ്രീ. നൈനാന്‍ ഏബ്രഹാം കോണ്‍പൂര്‍ കോളജില്‍ പ്രിന്‍സിപ്പാളായിട്ടിരിക്കയാണ്. 

113. കുണ്ടറ അലൂമിനിയം കമ്പനി പബ്ലിസിറ്റി ആഫീസറും തഞ്ചാവൂര്‍ 'തൃക്കന്നമങ്ക' സ്ഥലനിവാസിയുമായ ആര്‍. പാര്‍ത്ഥസാരഥി എം.എ. അവര്‍കളുടെ മാതാവിന്‍റെ ചിത്രം ഒരു വാര നീളത്തില്‍ എഴുതി കുണ്ടറ അലൂമിനിയം ഫാക്ടറിയില്‍ കൊണ്ടുപോയി കൊടുത്തു. 

114. പി. സി. മാത്യു ഐ.എ.എസിന്‍റെ ഒരു ബസ്റ്റ് ചിത്രം എഴുതി അമ്മയ്ക്ക് സമ്മാനിച്ചു. മകന്‍ ഡല്‍ഹി സിക്രട്ടറിയേറ്റിലായിരിക്കുമ്പോള്‍ അമ്മയ്ക്ക് മകനെ കാണാനായി എഴുതിക്കൊടുത്തതാണ്. 

115. തുമ്പമണ്‍ ഇംഗ്ലീഷ് സ്കൂള്‍ ഭാരവാഹികളുടെ ആവശ്യപ്രകാരം പരുമല കബറടങ്ങിയ ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ഒരു വലിയ ചിത്രം എഴുതികൊടുത്തു (1959-ല്‍).

116. മനോരമ പത്രാധിപര്‍ ശ്രീ. കെ. സി. മാമ്മന്‍ മാപ്പിളയുടെ രണ്ടു ചിത്രങ്ങള്‍ മനോരമ മാനേജിംഗ് എഡിറ്റര്‍ ശ്രീ. കെ. എം. മാത്യു ബി.എ. യുടെ ആവശ്യപ്രകാരം മനോരമ ആഫീസിലേക്ക് എഴുതിക്കൊടുത്തു (1959). 

117. മാവേലിക്കര ഈരേഴവടക്ക് വല്ലാട്ട് രാമന്‍ കങ്കാണിയുടെ ഒരു ചിത്രം. അനന്തിരവന്‍ കുഞ്ഞുപണിക്കന്‍റെ ആവശ്യപ്രകാരം എഴുതി. 

118. മനോരമ പത്രാധിപരായിരുന്ന കെ. സി. മാമ്മന്‍ മാപ്പിളയുടെ ഭാര്യയുടെ ചിത്രം. ശ്രീ. കെ. എം. ചെറിയാന്‍ എം.എ. ആണ് ഓര്‍ഡര്‍ തന്നത് (1960).

(Source: ആത്മകഥയില്‍ നിന്നും)

Monday, 9 March 2026

ചിത്രമെഴുത്തിന്‍റെ രചനകള്‍

രചനകള്‍

രാഷ്ട്രീയ രംഗത്ത് തിരുവിതാംകൂര്‍ ക്രൈസ്തവരുടെ അവകാശസ്ഥാപനത്തിനുവേണ്ടി തുടരെത്തുടരെ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നതു മൂലം വര്‍ഗീയ ബുദ്ധികളായ ചില നായര്‍ സഹോദരങ്ങളില്‍ പലരും എന്‍റെ ഗദ്യകവിതകളെ അനാവശ്യമായി അവഹേളിച്ചുകൊണ്ടിരുന്നു. എങ്കിലും വ്യക്തിപരമായി എന്നെ കണ്ടിട്ടുള്ള ഓരോ അവസരങ്ങളിലും എന്നോടുതന്നെ എന്‍റെ ഗദ്യകവിതകളെ സംബന്ധിച്ച് പലരും അതിയായി ശ്ലാഘിക്കുമായിരുന്നു. 

എന്‍റെ ഗദ്യകവിതകള്‍ വായിച്ച് അധികം രസിച്ചിട്ടുള്ളത് ഹിന്ദുസഹോദരങ്ങള്‍ വിശേഷിച്ച്, നായര്‍ സഹോദരങ്ങളാണെന്നുള്ള വാസ്തവം ഇവിടെ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. മുമ്പ് പ്രസ്താവിച്ചിട്ടുള്ളവയും 1950-ല്‍ ചെങ്കോലും മുരളിയും അഥവാ ചിത്രമെഴുത്തിന്‍റെ ഗദ്യകവിതകള്‍ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗദ്യകവിതാഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ളവയുമായ ഗദ്യകവിതകള്‍ കൂടാതെ ക്രൈസ്തവ സമുദായത്തെ വിഷയീകരിച്ച് 'ഇന്നലെയും ഇന്നും നാളെയും' എന്ന ഗദ്യകവിത 1923 ഏപ്രില്‍ 30-ാം തീയതിയിലെ 'നവഭാരതി' പത്രത്തിലും 'മാതൃസന്നിധിയില്‍' എന്ന ഗദ്യകവിത 1931 ഫെബ്രുവരി 4-ാം തീയതിയിലെ 'കേരളസേവകന്‍' പത്രത്തിലും 'വിവാഹമംഗളം' എന്ന ഗദ്യകവിത 1922 ജനുവരിയിലെ ആത്മപോഷിണി മാസികയിലും 'സ്ത്രീ' എന്ന കവിത പൗരധ്വനിയുടെ വിശേഷാല്‍ പ്രതിയിലും മാര്‍ തിയോഡേഷ്യസ്, മാര്‍ തോമ്മസ് ദീവന്നാസ്യോസ് എന്നീ രണ്ടു മെത്രാപ്പോലീത്തന്മാരുടെ സ്ഥാനാഭിഷേകം സംബന്ധിച്ച് മലയാള മനോരമ പുറപ്പെടുവിച്ച വിശേഷാല്‍ പതിപ്പുകളില്‍ 1940 നവംബര്‍ ആറിലും 1938 ഏപ്രില്‍ ഏഴിലുമായി രണ്ടു ഗദ്യകവിതകളും പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ട്. 

ഇവ കൂടാതെ പല ചില്ലറ ഗദ്യകവിതകള്‍ പല പത്രങ്ങളിലും മാസികകളിലും ഞാന്‍ എഴുതിയിട്ടുണ്ട്. 'ചെങ്കോലും മുരളിയും' എന്ന എന്‍റെ ഗദ്യകവിതാഗ്രന്ഥത്തിന്‍റെ അവതാരികയില്‍ ഡോ. ഗോദവര്‍മ്മ എം.എ. പി.എച്ച്. ഡി. (ലണ്ടന്‍) അവര്‍കള്‍ എന്‍റെ ഗദ്യകവിതാപ്രസ്ഥാനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട് കൂടുതലായിട്ടൊന്നും ഇവിടെ പറയുന്നില്ല. 

ചെറുകഥകളെ സംബന്ധിച്ച് ചിലത് ഞാന്‍ മുകളില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആദ്യമായി ഞാന്‍ ചെറുകഥകള്‍ എഴുതിത്തുടങ്ങിയതും വര്‍ത്തമാന പത്രങ്ങളിലായിരുന്നു. അക്കാലത്ത് ഭാഷാപോഷിണി എന്ന മാസിക മാത്രമേ പ്രചാരത്തില്‍ ഇരുന്നുള്ളു. മാസികകള്‍ തുലോം ചുരുക്കമായിരുന്നു. ആദ്യമായി എഴുതിയ കഥ 'ബുള്‍പ്പട്ടിക്ക് വച്ച കാടി' എന്നതായിരുന്നു. 1913 ഫെബ്രുവരി 7 മുതല്‍ 2 ലക്കങ്ങളിലായി പ്രാചീനതാരക (എല്‍ത്തുരുത്ത് തൃശ്ശിവപേരൂര്‍) അവ പ്രസിദ്ധപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് 'മിനിട്ട് തെറ്റി' എന്നൊരു കഥയും പ്രാചീന താരകയില്‍ എഴുതി. 1913 ജൂണ്‍ മുതല്‍ പ്രാചീനതാരകയില്‍തന്നെ 'ഇതെന്‍റെ നഷ്ടജാതകമാണല്ലോ' എന്നൊരു കഥ നാലു ലക്കങ്ങളിലായി എഴുതി. ഇതു കൂടാതെ 1914 ഒക്ടോബറിലെ കേരളാഭിമാനിയില്‍ (മാവേലിക്കര) 'രാമയ്യന്‍ ദളവ' എന്നൊരു കഥയും 1916 നവംബറിലെ കേരളാഭിമാനിയില്‍ 'ഇതു വേണ്ടിയിരുന്നില്ല' എന്നൊരു ചെറുകഥയും എഴുതുകയുണ്ടായി. 

ഇവയ്ക്കുപുറമെ പല ലേഖനങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി എഴുതിയിട്ടുണ്ട്. അവയില്‍ കണ്ടുകിട്ടിയ ചില ലേഖനങ്ങളുടെ പേരുകളും എഴുതിയ കാലവും താഴെ ചേര്‍ക്കുന്നു. 

 1. പ്രഹസനാഭിനയങ്ങള്‍, 1915, കേരളീയാഭിമാനി.

2. കേരളത്തിലെ യാചകന്മാര്‍, 1915, കേരളീയാഭിമാനി.

3. ദീപികയിലെ മഹദ് വാക്യങ്ങള്‍, 1913, നസ്രാണി ദീപിക, മാന്നാനം.

4. ഗ്രന്ഥവിമര്‍ശന പ്രസ്ഥാനം, 1913 ഫെബ്രുവരി, പ്രാചീനതാരക.

5. ഭാഷാപോഷിണിയിലെ 20 മലയാള മഹാന്മാര്‍, 1919, കേരളീയാഭിമാനി.

6. ചിത്രകലയില്‍ ആചാര്യന്മാര്‍ക്കുണ്ടായിരുന്ന ആശയവിശേഷങ്ങള്‍, 1913, നസ്രാണി ദീപിക.

7. കേരളീയ ചിത്രകലയും അഭിവൃദ്ധിമാര്‍ഗ്ഗവും, ഉത്തരതാരക, പറവൂര്‍, 1919 ആഗസ്റ്റ്.

8. മഞ്ഞപ്പിത്തം, 1916, നസ്രാണി ദീപിക. 

9. ഛായാകര്‍ഷണവിദ്യ, 1913, നസ്രാണിദീപിക.

10. നായന്മാരും നസ്രാണികളും, സമദര്‍ശി, തിരുവനന്തപുരം.

11. കേരളത്തില്‍ മാര്‍ഗവഴിയുടെ അവസ്ഥ, 1920, മനോരമ.

12. നസ്രാണി സമുദായത്തിന്‍റെ പദവികള്‍, 1923, മനോരമ. 

13. ഒരു ധര്‍മ്മനിഷ്ഠ (മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, കന്യകയായ സ്വപുത്രിയുടെ ചാരിത്ര്യം നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെട്ട് ഒരു ധനിക ചെട്ടിയായ ക്രിസ്ത്യാനി തിരുവിതാംകോട്ടു വെച്ച് സ്വപുത്രിയ വധിച്ച കഥയാണ്.) 1928, മനോരമ. 

14. മലയാള ഭാഷയിലെ ജാതീയ ഗൂഢഭാഷകള്‍, 1919, മനോരമ. 

15. ശിരോലിഖിതം, 1914, ആത്മപോഷിണി, കുന്നംകുളം.

16. ചിരി, ആത്മപോഷിണി മാസിക.

17. ശില്പിശാസ്ത്രവും ജലനിര്‍ദ്ദേശവും, 1912, ആത്മപോഷിണി.

18. മലങ്കര നസ്രാണികളുടെ മന്ത്രതന്ത്രങ്ങള്‍, 1920, ഭാഷാപോഷിണി. 

19. പുല്ലേലിക്കുഞ്ചു (പുല്ലേലിക്കുഞ്ചു എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരൂപണം), 1924, ഭാഷാപോഷിണി. 

20. മുട്ടസ്സ് നമ്പൂതിരിയുടെ വ്യാജചരക്ക്, 1924, ഭാഷാപോഷിണി. 

21. കാതോലിക്കാ സ്ഥാനാവരോധത്തിലെ ചില പ്രത്യേക ഘട്ടങ്ങള്‍, 1928, കേരളകേസരി, കോട്ടയം.

22. വൈയാകരണന്‍ ഗീവര്‍ഗീസ് കത്തനാര്‍, മനോരമ.

23. ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യമാതൃകകള്‍, 1927, മനോരമ. 

24. ആലുവാ മഹായോഗത്തിന്‍റെ ആഭ്യന്തര സ്വരൂപം, മനോരമ. 

25. മെത്രാന്‍കളി, മനോരമ.

26. ഒരു സദിര്‍ക്കോട്ടുവിധി, തച്ചില്‍ കുടുംബത്തിന്‍റെ ചരിത്രം, 1932, മനോരമ.

27. ഒരു സമര്‍പ്പണം (ചെറുകഥ), 1917, ആത്മപോഷിണി.

28. കവിതാദേവി എവിടെ (ഗദ്യകവിത), 1920, ആത്മപോഷിണി.

29. തൃപ്പൂത്താറാട്ട് (ചെറുകഥ), 1919, ആത്മപോഷിണി.

30. സുമസ്വപ്നാമൃതം (ഗദ്യകവിത), 1919, ആത്മപോഷിണി.

31. അസ്വാതന്ത്ര്യതമസ്സ് (ചെറുകഥ), 1920, ആത്മപോഷിണി. 

32. ഷഷ്ട്യബ്ദപൂര്‍ത്തി (ഗദ്യകവിത), 1920, ആത്മപോഷിണി.

33. വിവാഹമംഗളം (ഗദ്യകവിത), മകരം 1921, ആത്മപോഷിണി. 

34. എന്‍റെ കണ്‍മുന്നില്‍ ആലപ്പുഴ ഓര്‍ത്തഡോക്സ് ചര്‍ച്ച് (ഗദ്യകവിത), 1949, മനോരമ. 

35. ഇതോ പാതിരി മലയാളം, 1957, പൗരപ്രഭപത്രത്തിലും ബുദ്ധനും വിഷ്ണുവും ക്രൈസ്തവ ദേവാലയത്തില്‍, 1940 ജനുവരി 6-ന് പൗരപ്രഭയില്‍ തുടര്‍ച്ചലേഖനം. 

36. വഴിപിഴച്ച വൈസ്രോയി മെമ്മോറിയല്‍ പ്രസ്ഥാനം (രാഷ്ട്രീയ ലേഖനം), 1925, ഭാരതപത്രിക, തിരുവനന്തപുരം. 

37. മലങ്കര സുറിയാനി സഭ: സമാധാനത്തിനുള്ള വഴിയേത്, പൗരപ്രഭ, കോട്ടയം, 1941 (നാലു ലക്കങ്ങളില്‍). 

38. കേരള കാളിദാസനോ ഗദ്യജനയിതാവ്?, 1931. 

39. മലങ്കര നസ്രാണികളും പൂര്‍വ്വചരിത്രസ്മരണകളും, 1921, നസ്രാണി ദീപിക (3 ലക്കങ്ങളില്‍).

40. ഉണ്ണിനയിനാര്‍ പടത്തരകന്‍, 1920, കേരളീയാഭിമാനി. 

41. മെമ്പറുതരകന്‍, 1948, നസ്രാണിദീപിക, കോട്ടയം.

42. തിരുവിതാംകൂര്‍ സമര്‍പ്പണവാദം, 1124 ഇടവം, മനോരമ.

43. ആകാശമണ്ഡലത്തില്‍ നടന്ന ഒരു അദ്ഭുത സംഭവകഥ (പരുമല മാര്‍ ഗ്രീഗോറിയോസ് മെത്രാനെപ്പറ്റി), 1939, മനോരമ. 

44. ശ്രീ. ഒ. എം. ചെറിയാനെപ്പറ്റി ഞാന്‍ ചെയ്തതായ ചരമപ്രസംഗം പൗരപ്രഭയില്‍.

45. ഉദയംപേരൂര്‍ സുന്നഹദോസ് (ദീര്‍ഘ ലേഖനം), 1939 മുതല്‍ മനോരമ.

46. ക്രിസ്ത്യാനികളുടെ ക്ഷേത്രപ്രവേശനം, 1928, പൗരപ്രഭ. 

47. 'മാപ്പിളശബ്ദ'ത്തെപ്പറ്റി ഞാനും തിരുവിതാംകൂര്‍ ഗവണ്മെന്‍റിന്‍റെ അക്കൗണ്ടാഫീസറായിരുന്ന മി. കെ. എം. മാണിയും തമ്മില്‍ നടത്തിയ വാദപ്രതിവാദം 1945-ല്‍ പല ലേഖനങ്ങളായി പൗരപ്രഭയില്‍. 

48. ജീവകാരുണ്യം അഥവാ മിഥ്യാപ്രപഞ്ചമാധുര്യം, 1938 മുതല്‍ പൗരദ്ധ്വനിയില്‍ പല ലക്കങ്ങളില്‍ (കെ. കെ. ലൂക്കോസ് ജഡ്ജിയെ സംബന്ധിച്ച കഥ).

(Source: ആത്മകഥയില്‍ നിന്നും)

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...