Monday, 12 January 2026

ചിത്രമെഴുത്ത് കെ. എം. വര്‍ഗീസിന്‍റെ ചരിത്രകഥകള്‍

 

സമാഹരണം, സംശോധനം: ഡോ. പോള് മണലില്
ചിത്രമെഴുത്ത് കെ. എം. വര്ഗീസിന്റെ ചരിത്രരചനകളില് വേറിട്ടു നില്ക്കുന്ന തച്ചില് മാത്തു തരകന്റെ തങ്കക്കൊമ്പന്, വലിയ മാര് ദീവന്നാസ്യോസും തരണനല്ലൂര് നമ്പൂതിരിപ്പാടും, അഞ്ചാം മാര്ത്തോമ്മായുടെ പീഡാനുഭവം അഥവാ ഡച്ചുകാരുടെ പന്തീരായിരം, മാത്യൂസ് മാര് അത്താനാസിയോസിന്റെ പഞ്ചകല്യാണി, പുണ്യവാളനായ ശവരിയാര്, നെല്ലിമൂട്ടിലെ നമ്മുടെ അമ്മച്ചി എന്നീ ചരിത്രകഥകള് ഈ ഗ്രന്ഥത്തില് സമാഹരിച്ചിരിക്കുന്നു. സമ്പൂര്ണ്ണ ജീവചരിത്രങ്ങളല്ലെങ്കിലും ചില വ്യക്തികളുടെ ജീവിതമഹിമ അനാവരണം ചെയ്യുന്ന രചനകളാണ് ഇവ.
ചരിത്രവും ഭാവനയും നോവല് രചനകളില് അവതരിപ്പിക്കുന്ന ഹിസ്റ്റോറിയോഗ്രാഫിക് മെറ്റാഫിക്ഷന് എന്ന ആഖ്യാനതന്ത്രം ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് തന്റെ ജീവചരിത്ര രചനാശൈലിയില് പ്രയോഗിച്ച എഴുത്തുകാരനാണ് ചിത്രമെഴുത്ത് കെ. എം. വര്ഗീസ്.
എം.ഒ.സി. പബ്ലിക്കേഷന്സ്, കോട്ടയം
Price: Rs. 600.00

No comments:

Post a Comment

ആധുനിക മലയാള ഗദ്യത്തിന്‍റെ ആദ്യ മാതൃകകള്‍ | ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്

I മലയാള ഭാഷയ്ക്കു, മണിപ്രവാള കവിതയെ പുരസ്ക്കരിച്ചു സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട കേവലം അലങ്കാരപരമായ 'ലീലാതിലക' വ്യാകര ണത്തിനു പിമ്പ...